Chinese Tanks And Infantry Forces Deployed In The South Pangong Region<br />അതിര്‍ത്തിയില്‍ സമാധാനത്തിനായി ചര്‍ച്ചകള്‍ക്ക് ശ്രമം ഒരു വശത്ത് നടത്തുന്നതിനിടെ സൈനിക വിന്യാസം കൂട്ടി ചൈന. ടാങ്കുകളും സായുധ സേനയും അടക്കം കിഴക്കന്‍ ലഡാക്കിലെ ദക്ഷിണ പാംഗോംഗ് പ്രദേശത്ത് ആണ് ചൈന വന്‍ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ടുകളുളളത്. ഓഗസ്റ്റ് 30ന് പ്രദേശത്തെ തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യന്‍ സൈന്യം ആധിപത്യം ഉറപ്പിച്ച പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍